Pages

Monday, April 5, 2010

നാളെ വയനാട്ടില്‍

എസ്.ഡി.പി.ഐ ജനകേരളയാത്ര നാളെ വയനാട് ജില്ലയില്‍ പ്രവേശിക്കും . ജില്ലാ ഭാരവാഹികള്‍ യാത്രാസംഘത്തെ നാളെ രാവിലെ സ്വീകരിക്കും .

ബാംഗ്ലൂര്‍: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയ്ക്കു ജയം

naznin begum



ബാംഗ്ലൂര്‍: ബാംഗ്ലൂരില്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പടരയാനപുര വാര്‍ഡില്‍ നിന്ന് എസ്്്.ഡി.പി.ഐ സ്ഥാനാര്‍ഥി പ്രഫസര്‍ നസ്‌നി ബീഗം 2500 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. 6500 വോട്ടുകളാണ് നസ്‌നി ബീഗത്തിനു ലഭിച്ചത്. എതിര്‍സ്ഥാനാര്‍ഥിക്ക് (ജെ.ഡി.എസ്) 4000 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. മാര്‍ച്ച് 28നായിരുന്നു തിരഞ്ഞെടുപ്പ്.

ജനകേരള യാത്ര കോഴിക്കോട് ജില്ലയില്‍ പ്രവേശിച്ചു


ജനകേരള യാത്ര കോഴിക്കോട് ജില്ലയില്‍ പ്രവേശിച്ചു







കോഴിക്കോട്: എസ്.ഡി.പി.ഐ ജനകേരളയാത്ര കോഴിക്കോട് ജില്ലയില്‍ പര്യടനം തുടങ്ങി.യാത്രക്ക് രാവിലെ അഴിയൂര്‍ ചുങ്കത്ത്്് ജില്ലാ പ്രസിഡന്റ് അഹമ്മദ്് ശരീഫ്, സെക്രട്ടറി കമ്മനം ഇസ്മായില്‍, സെക്രട്ടറി ബഷീര്‍ ചീക്കുന്ന് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. കമ്മനം ഇസ്്്മായില്‍ സ്വാഗതം പറഞ്ഞു. പി അഹമ്മദ്് ശരീഫ് അധ്യക്ഷത വഹിച്ചു. 9.30ന് വടകര, 10.30ന് പയ്യോളി, 11.15 ന് കൊയിലാണ്ടി, 12ന് അത്തോളി എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി. പേരാമ്പ്രയിലെ സ്വീകരണത്തിനു ശേഷം 4.30 ന് ആയഞ്ചേരി, 5.15ന് നാദാപുരം, 6.15 ന് കുറ്റിയാടിയിലും യാത്ര എത്തും. ഇന്നത്തെ പര്യടനം കുറ്റിയാടിയില്‍ സമാപിക്കും. സമാപനസമ്മേളനം ദേശീയ സെക്രട്ടറി എ സഈദ് ഉദ്ഘാടനം ചെയ്യും. പി കെ രാധ, എം കെ മനോജ് കുമാര്‍, തുളസീധരന്‍ പള്ളിക്കല്‍, മൂവാറ്റുപുഴ അശ്്‌റഫ് മൗലവി, നൗഷാദ് കുനിങ്ങാട് സംസാരിക്കും. യാത്ര നാളെ വയനാട് ജില്ലയിലാണ് പര്യടനം നടത്തുന്നത്.

Sunday, April 4, 2010

പോരാട്ടങ്ങളുടെ നാട് ജനകേരള യാത്രയെ നെഞ്ചേറ്റി














കോലത്തുനാടിന്റെ മണ്ണ് അടിസ്ഥാന വര്‍ഗത്തിന്റെ അവകാശ പോരാട്ട പ്രസ്ഥാനമായ എസ്.ഡി.പി.ഐയുടെ ജനകേരള യാത്രയെ നെഞ്ചേറ്റി. ജില്ലയിലെ സ്വീകരണത്തിന്റെ രണ്ടാം ദിനമായ ഇന്നലെ മലയോര മേഖലകളില്‍ വിവിധ സ്ഥലങ്ങളില്‍ ജാഥയ്ക്കു ഊഷ്മളമായ വരവേല്‍പ്പാണു ലഭിച്ചത്. രാവിലെ ശ്രീകണ്ഠാപുരത്തു നിന്നു തുടങ്ങിയ ജാഥ ഇരിക്കൂര്‍, ഇരിട്ടി, മട്ടന്നൂര്‍, കൂത്തുപറമ്പ്, എടക്കാട്, ധര്‍മടം എന്നിവിടങ്ങളിലെ സ്വീകരണ ശേഷം തലശ്ശേരി പുതിയ ബസ് സ്റ്റാന്റ് പരിസരത്തു സമാപിച്ചു.
തലശ്ശേരി പുതിയ ബസ് സ്റ്റാന്റിലെ ടിപ്പു സുല്‍ത്താന്‍ നഗറില്‍ നടന്ന പൊതുയോഗം എസ്.ഡി.പി.ഐ രാജസ്ഥാന്‍ സംസ്ഥാന പ്രസിഡന്റ് മന്‍സൂര്‍ അലിഖാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പള്ളിപ്രം പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ എം കെ മനോജ് കുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി നൗഷാദ് പുന്നക്കല്‍ സംസാരിച്ചു. വൈസ് ക്യാപ്റ്റന്‍ മൂവാറ്റുപുഴ അശ്‌റഫ് മൗലവി, വി ടി ഇഖ്‌റാമുല്‍ ഹഖ്, പി കെ ഗോപിനാഥന്‍, തുളസീധരന്‍ പള്ളിക്കല്‍, സി എ ഹാരിസ്, അഡ്വ. പി സി നൗഷാദ്, അഡ്വ. കെ സി ശബീര്‍, പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി കെ കെ അബ്്ദുല്‍ ജബ്ബാര്‍, യൂസുഫ് വയനാട്, അബ്്ദുല്‍ ജലീല്‍ പങ്കെടുത്തു.

ജനകേരളയാത്രയ്ക്ക് തലശ്ശേരി ബസ്്സ്റ്റാന്റ് പരിസരത്ത് നല്‍കിയ സ്വീകരണം

എസ് ഡി പി ഐ ജനകേരള യാത്ര നാളെ കോഴിക്കോട് ജില്ലയില്‍

തലശ്ശേരി പ്രകടനം



മന്‍സൂര്‍ ആലം തലശേരിയില്‍ എസ് ഡി പി ഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ജനകേരള യാത്രയുടെ കണ്ണൂര് ജില്ലയുടെ സമാപന സമ്മേളനം ഉദ്്ഘാടനം ചെയ്യുന്നു

എസ്.ഡി.പി.ഐ രാഷ്ട്രീയ ഗാനങ്ങള്‍








പൊള്ളുന്ന വര്‍ത്തമാനത്തിനെതിരേ ചോദ്യചിഹ്നമായി ഭാരത് കഫെ

പഴയങ്ങാടി: പൊള്ളുന്ന വര്‍ത്തമാനത്തിന്റെ ആസുരതയ്‌ക്കെതിരേയുള്ള ചോദ്യചിഹ്നമാവുകയാണ് എസ്.ഡി.പി.ഐ ജനകേരള യാത്രയിലുടനീളം അവതരിപ്പിക്കുന്ന തെരുവുനാടകമായ ഭാരത് കഫെ. വയനാട് ആദിമ കലാസംഘമാണ് നാടകം തെരുവിലെത്തിക്കുന്നത്. വര്‍ക്കല കൊലപാതകത്തെ തുടര്‍ന്ന് ദലിതര്‍ക്കെതിരേയുള്ള ഭരണകൂടത്തിന്റെ പീഢനം, മുത്തങ്ങ, ചെങ്ങറ ഭൂസമരങ്ങള്‍, മലേഗാവ് സ്‌ഫോടനം, കളമശ്ശേരി ബസ് കത്തിക്കല്‍, വേള്‍ഡ് ട്രേഡ് സെന്റര്‍ സംഭവം തുടങ്ങി ദേശീയവും അന്തര്‍ദേശീയവുമായ വിഷയങ്ങള്‍ നാടകത്തില്‍ ഇതിവൃത്തമാവുന്നു. 30 മിനുട്ട് മാത്രമാണ് അവതരണ െൈദര്‍ഘ്യമെങ്കിലും കാമ്പുള്ള വിഷയവും കരുത്തുറ്റ അവതരണവും പൊതുജന മധ്യത്തില്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നതില്‍ നാടകം വിജയിച്ചു. ജനകേരള യാത്രയുടെ സ്വീകരണ കേന്ദ്രങ്ങളിലെല്ലാം ഭാരത് കഫേയ്ക്ക് ഊഷ്മള വരവേല്‍പ്പും നിറഞ്ഞ കൈയടിയുമാണ് ലഭിക്കുന്നത്. എന്‍ എം സിദ്ദീഖിന്റേതാണ് രചന. ഉണ്ണി പൂണിത്തറയാണ് സംവിധായകന്‍. കണ്ണൂര്‍ ജില്ലയിലെ സ്വീകരണ കേന്ദ്രമായ പയ്യന്നൂര്‍, പഴയങ്ങാടി, തളിപ്പറമ്പ്, പുതിയതെരു, കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണര്‍ എന്നിവിടങ്ങളില്‍ ഇന്നലെ ഭാരത് കഫെ അരങ്ങേറി.

സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യ ഭരിച്ചതു സവര്‍ണ ജാതിക്കാര്‍ മാത്രം: മൊയ്തീന്‍കുട്ടി ഫൈസി

കണ്ണൂര്‍: സ്വാതന്ത്ര്യം നേടി ആറു പതിറ്റാണ്ടു കാലവും സവര്‍ണജാതിക്കാര്‍ മാത്രമാണു ഇന്ത്യയുടെ ഭരണം കൈയ്യാളിയതെന്നും അതുകൊണ്ടാണു പിന്നാക്ക വിഭാഗങ്ങള്‍ക്കു മൗലികാവകാശങ്ങള്‍ പോലും കിട്ടാതെ പോയതെന്നും എസ്.ഡി.പി.ഐ ദേശീയ സെക്രട്ടറി മൊയ്തീന്‍കുട്ടി ഫൈസി. എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എം മനോജ്കുമാര്‍ നയിക്കുന്ന ജനകേരളായാത്രയ്ക്കു കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറിലെ അയ്യങ്കാളി നഗറില്‍ നല്‍കിയ സ്വീകരണപൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉത്തര്‍പ്രദേശിലേയും ബീഹാറിലേയും വിദ്യാഭ്യാസമില്ലാത്ത കുട്ടികളില്‍ ആരും തന്നെ സവര്‍ണ ജാതിയില്‍പ്പെട്ടവരില്ല. പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച വിദ്യാഭ്യാസ അവകാശ ബില്ലിലും ചേരികളിലെ താമസക്കാരുടെ പുരോഗതിക്കാവശ്യമായ പദ്ധതികളില്ല. ഉദ്യോഗം കൈവശം വച്ചിരിക്കുന്ന സവര്‍ണവിഭാഗങ്ങള്‍ പൊതുഖജനാവിലൂടെ കോടീശ്വരന്‍മാരായി. ഇതേസമയം പിന്നാക്ക വിഭാഗങ്ങള്‍ കിടപ്പാടത്തിനും വിശപ്പടക്കാനും വേണ്ടി യാചിക്കുന്ന അവസ്ഥയാണുള്ളത്.
ഇന്ത്യയുടെ നയം തീരുമാനിക്കുന്നത് അമേരിക്കയും ഇസ്രായേലുമായി മാറിയിയിരിക്കുകയാണ്. ഇറാനുമായി യാതൊരു ബന്ധവും പാടില്ലെന്നാണ് ഇപ്പോള്‍ അമേരിക്ക ഇന്ത്യയ്ക്കു നല്‍കിയിരിക്കുന്ന അന്ത്യശാസനം. ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ വലിയ അധികാരമൊന്നുമില്ലാത്ത ആഭ്യന്തര സെക്രട്ടറി അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്കു വേണ്ടി മുസ്്‌ലിംകളെ തീവ്രവാദികളാക്കുകയാണ്.
രാജ്യത്തിന്റെ അഖണ്ഡതയ്ക്കു പോറലേല്‍പ്പിക്കുന്ന നിരുത്തരവാദപരമായ പ്രസ്താവനകളാണു മുന്‍ ആഭ്യന്തര സെക്രട്ടറി എം കെ നാരായണന്‍ നടത്തിയത്. അതേസമയം രാജ്യത്തെ ന്യൂനപക്ഷം ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും ജാമിഅ നഗറിലേയും മറ്റും ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെകുറിച്ച് അന്വേഷിക്കാന്‍ പോലും ഭരണകൂടം തയ്യറാവുന്നില്ല. രാജ്യത്തു രണ്ടു തരം പൗരന്‍മാരെ സൃഷ്ടിക്കുന്നതിനു സവര്‍ണ ഉദ്യോഗസ്ഥരാണു കൂട്ടുനില്‍ക്കുന്നതെന്നും മൊയ്തീന്‍കുട്ടി ഫൈസി പറഞ്ഞു. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പള്ളിപ്രം പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു.

കണ്ണൂര്

കണ്ണൂര്‍: ഈ മാസം രണ്ടിന് കാസര്‍കോഡ് ജില്ലയിലെ ഹൊസങ്കടിയില്‍ നിന്നാരംഭിച്ച സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ജനകേരള യാത്ര കണ്ണൂരില്‍ രണ്ടാം ദിവസത്തെ പര്യടനം തുടങ്ങി. പോരാട്ടങ്ങളുടെയും സമരങ്ങളുടെയും ചരിത്രമുറങ്ങുന്ന മണ്ണില്‍ ജനകേരളയാത്രക്ക് ഊഷ്മണ സ്വീകരണമാണ് ലഭിക്കുന്നത്.
ഇന്നുരാവിലെ ശ്രീകണ്ഠാപുരത്ത് നിന്നു തുടങ്ങിയ യാത്രക്ക് ഇരിക്കൂര്‍, ഇരിട്ടി, മട്ടന്നൂര്‍, കൂത്തുപറമ്പ് എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി. വൈകീട്ട് തലശ്ശേരി ബസ് സ്റ്റാന്റ് പരിസരത്ത് ഇന്നത്തെ പര്യടനം സമാപിക്കും. എസ്.ഡി.പി.ഐ രാജസ്ഥാന്‍ സംസ്ഥാന പ്രസിഡന്റ് മന്‍സൂറലി ഖാന്‍ മുഖ്യപ്രഭാഷണം നടത്തും. യാത്ര നാളെ കോഴിക്കോട് ജില്ലയില്‍ പ്രവേശിക്കും. രാവിലെ ഒമ്പതിന് അഴിയൂരിലാണ് ആദ്യ സ്വീകരണം. 10ന് വടകര, 10.45ന് പയ്യോളി, 11.30 കൊയിലാണ്ടി, 12.30 അത്തോളി, 3ന് പേരാമ്പ്ര, 4ന് പന്തീരിക്കര, 5 ന് ആയഞ്ചേരി 7ന് നാദാപുരം എന്നിവിടങ്ങളിലെ സ്വീകരണ പരിപാടികള്‍ക്കു ശേഷം 8 ന് കുറ്റിയാടിയില്‍ യാത്ര സമാപിക്കും.



എസ് ഡി പി ഐ ജനകേരള യാത്ര ആറിനു വയനാട്ടില്‍ .

Saturday, April 3, 2010

എസ് ഡി പി ഐ പ്രവര്‍ത്തകരെ ആര്‍ എസ് എസുകാര്‍ വെട്ടിപരിക്കേല്പിച്ചു

കുത്തുപര്‍മ്പ് :ജനകേരാള യാത്രയുടെ സ്വീകരനാര്‍ത്ഥം കൊടിതോരണങ്ങള്‍ കെട്ടുകയായിരുന്ന എസ് ഡി പി ഐ പ്രവര്‍ത്തകരെ ആര്‍ എസ് എസുകാര്‍ വെട്ടിപരിക്കേല്പിച്ചു. പരിക്കേറ്റ മൂന്നുപേരെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേഷിപിച്ചു. എന്‍ പി സ്വാലിഹ്(20), കെ കെ സുബൈര്‍(21) , കെ ഹാരിസ്(21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി ഏഴേ മുക്കാലിനാണ് സംഭവം
എസ് ഡി പി ഐ ജനകേരളയാത്ര തുടങ്ങി